Thursday, 16 February 2012
രാവിലെ പുറപ്പെട്ട പഠനയാത്രാസംഘം തൃശ്ശൂര്‍ മൃഗശാല, മ്യൂസിയം എന്നിവ സന്ദര്‍ശിച്ചശേഷം മണ്ണുത്തി അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റൂട്ട് സന്ദര്‍ശിച്ചു. അവിടുത്തെ ഡീന്‍ ഞങ്ങള്‍ക്ക് ഒരു ഗൈഡിനെയും അനുവദിച്ചു തന്നിരുന്നു. അവിടെ വിവിധ തരം പശുക്കള്‍, ആടുകള്‍, കോഴികള്‍, പന്നികള്‍, മുയലുകള്‍, തുടങ്ങിയവയും Ice cream ഫാക്ടറി, ഡയറി ഫാം എന്നിവയും സന്ദര്‍ശിച്ചു. ഇത് കുട്ടികള്‍ക്ക് ഒരു നല്ല അനുഭവമായിരുന്നു. രാവിലത്തെ ഭക്ഷണം തൃശ്ശൂരില്‍നിന്നായിരുന്നു.
യാത്ര പാലക്കാട്ടേയ്ക്ക് തുടര്‍ന്നു. തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താലായതിനാല്‍ റോഡില്‍ തിരക്കില്ലായിരുന്നു. നേരെ എത്തിയത് ടിപ്പുവിന്‍്റെ കോട്ടയിലായിരുന്നു. ഉച്ചഭക്ഷണം വാടികാ ഗാര്‍ഡനില്‍ വെച്ച് കഴിച്ചു. കുറച്ച് വിശ്രമിച്ചശേഷം കോട്ട സന്ദര്‍ശിച്ച് പഠന സംഘം മലമ്പുഴയിലേയ്ക്ക് തിരിച്ചു. അവിടെ ടിക്കറ്റ് എടുക്കുന്നതില്‍ ഇളവ് അനുവദിച്ചു തന്ന അസി. എഞ്ചിനിയറെ പ്രത്യേകം ഓര്‍ക്കുന്നു. ബാക്കി സമയം മലമ്പുഴയില്‍ ചെലവഴിച്ചു. രാത്രി ഭക്ഷണം പാലക്കാട് ഇന്‍ഡ്യന്‍ കോഫി ഹൌസ്സിലായിരുന്നു ഓര്‍ഡര്‍ ചെയ്തിരുന്നത്. സംഘം സുരക്ഷിതമായി, പരാതികളില്ലാതെ, നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ച് തിരിച്ചെത്തി.
Subscribe to:
Posts (Atom)