Wednesday 27 July, 2011

         വിദ്യാപീഠം സ്കൂളിലെ സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്  ജനാധിപത്യ രീതിയില്‍ ഇന്ന് നടന്നു. കുട്ടികളില്‍ നിന്നും തെരഞ്ഞെടുത്ത പോളിംഗ് ഉദ്യോഗസ്ഥരുടെ (അജ്മല്‍ ,അഭിനന്ദ് ,അഭിഷേക്) മേല്‍നോട്ടത്തില്‍ പ്രത്യേകം പ്രിന്റ്‌ ചെയ്ത ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു  പോളിംഗ്. 98 % പോളിംഗ് ഉണ്ടായി. വോട്ട്   എണ്ണിയത് ഇന്ന് തന്നെ ആയിരുന്നു.
         149 വോട്ടോടെ അനുവിന്ദ്  സ്കൂള്‍ ലീഡര്‍  ആയി. അശ്വതി  D S നു 42 വോട്ട് ലഭിച്ചു.(Deputy Leader) ഇരുവരും ഹെഡ് മാസ്റ്ററുടെ സാന്നിധ്യത്തില്‍ അസ്സെംബ്ലിയില്‍  സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു .  ജനാധിപത്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും തെരഞ്ഞെടുപ്പു നടപടി ക്രമങ്ങളെ കുറിച്ചും  ബാബു മാഷ് സംസാരിച്ചു.
സ്കൂള്‍ ലീഡര്‍  അനുവിന്ദ്  R
സ്കൂള്‍ Deputy ലീഡര്‍  അശ്വതി D S
തെരഞ്ഞെടുപ്പ്  പുരോഗമിക്കുന്നു. പോളിംഗ് ഉദ്യോഗസ്ഥരും  മറ്റും  ബൂത്തില്‍

Friday 22 July, 2011

         വിദ്യാപീഠം സ്കൂളിലെ സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണ  ദിവസം അവസാനിച്ചപ്പോള്‍  ആകെ ആറ് പത്രികകള്‍ വരണധികാരിക്ക് ലഭിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍  എല്ലാം ശരിയാണെന്ന് കണ്ടെത്തി. ബാലറ്റ്  അച്ചടി  പുരോഗമിക്കുന്നു. പ്രചാരണവും ചൂടുപിടിച്ചു. പോളിംഗ് തിങ്കളാഴ്ച  ഒരുമണിക്കും  രണ്ടു മണിക്കും ഇടയില്‍ നടക്കും.സ്ഥാനാര്‍ത്ഹികള്‍ എല്ലാം മുഖ്യ വരണാധികാരി ബാബു മാഷുടെ നിരീക്ഷണത്തിലാണ്. 

സ്ഥാനാര്‍ത്തികളും ചിഹ്നവും.
അനുവിന്ദ് ----സൈക്കിള്‍ 
കീര്‍ത്തി   ----സ്കൂട്ടെര്‍ 
അശ്വതി D S -- ആന
ഇന്ദുമുഖി    ---ആപ്പിള്‍ 
അശ്വതി  V---തത്ത 
ജിഷ്ണു    ---- വിമാനം 
 ABHINAND


            വിദ്യാപീഠം സ്കൂളില്‍ ഇന്നു നടന്ന ചാന്ദ്ര  ദിന ക്വിസ്സില്‍  ഏഴാം ക്ലാസ്സിലെ അഭിനന്ദ്  ഒന്നാം സ്ഥാനം നേടി . ക്വിസ്സിനു സുനില ടീച്ചര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്കുള്ള  സമ്മാന ദാനം  H M ഗീത ടീച്ചര്‍ നിര്‍വഹിച്ചു.

Thursday 21 July, 2011

        കാലടി വിദ്യാപീഠം സ്കൂളിലെ  ഈ വര്‍ഷത്തെ, കുട്ടികള്‍ക്കുള്ള പാല്‍ വിതരണം  ഉദ്ഘാടനം 18-7-2011 ബുധനാഴ്ച  P T A പ്രസിഡന്റ്‌  ശ്രീ  അബ്ദുള്‍ റഷീദ്  നിര്‍വഹിച്ചു. ചടങ്ങില്‍ Asst. in charge  സുനില  ടീച്ചര്‍, സാവിത്രി   , നസീഹ  , ആശ  , മനോജ്‌ ,ശശിധരന്‍  തുടങ്ങിയവര്‍  സംബന്ധിച്ചു.  വട്ടംകുളം പാല്‍ society ല്‍ നിന്നുള്ള തികച്ചും നാടന്‍ പശുവിന്‍ പാലാണ് വിതരണത്തിനായി  സ്കൂളില്‍ കൊണ്ടുവന്നത് . ഇനി മുതല്‍ എല്ലാ തിങ്കള്‍ ,ബുധന്‍  ദിവസങ്ങളില്‍ പാലും  വ്യാഴാഴ്ച  കോഴിമുട്ട/പഴം  വിതരണവും  സ്കൂളില്‍ നടക്കും.

Saturday 9 July, 2011

രസതന്ത്ര പാനല്‍

                        രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ചു  തയ്യാറാക്കിയ പാനല്‍