Saturday 30 June, 2012

വിദ്യാപീഠം സ്കൂളിലെ 2012-13 അധ്യയന വര്‍ഷത്തേയ്ക്കുള്ള സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് നടന്നു. തികച്ചും ജനാധിപത്യരീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രഹസ്യബാലറ്റ് സമ്പ്രദായത്തില്‍ കമ്പ്യട്ടര്‍ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത് സ്കൂള്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായ കൊട്ടാരത്തില്‍ ബാബു ആയിരുന്നു. ആകെ ലഭിച്ച 16 നാമനിര്‍ദ്ദേശ പത്രികളില്‍  6 എണ്ണം പിന്‍വലിക്കപ്പെടുകയും 3 എണ്ണം സൂക്ഷപരിശോധനയില്‍ തള്ളപ്പെടുകയും ചെയ്തു. ഇലക്ഷന്‍ പ്രചാരണത്തിന് രണ്ടു ദിവസം നല്കി. . അമ്പിക ടീച്ചര്‍ പ്രിസൈഡിംങ് ഓഫീസറായി നിയമിക്കപ്പെട്ടു. പോളിംഗ്  ഓഫീസമാരായി ടീച്ചര്‍മാരായ സാവിത്രി , ഫാത്തിമ, ധന്യ, ഉമ എന്നിവരും  അച്ചടക്കം മനോജ് മാഷും നിര്‍വ്വഹിച്ചു. പോളിംഗ് ബൂത്തില്‍ ഡിജിറ്റല്‍ കാമറയും സ്ഥാപിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 pmന് ആരംഭിച്ച പോളിംഗ് 3.PM ന് അവസാനിച്ചു. 98 % പോളിംഗ് രേഖപ്പെടുത്തി. അപ്പോള്‍തന്നെ ഇലക്ഷന്‍ റിസല്‍ട്ടും പ്രഖ്യാപിച്ചു. വാശിയേറിയ മത്സരത്തില്‍ അശ്വതി വിശ്വനാഥന്‍ സ്കൂള്‍ ലീഡറായും അജയ് രാജ് ഡെപ്യുട്ടി ലീഡറായും തെരഞ്ഞെടുത്തു.
    തുടര്‍ന്നു P. T. A പ്രസിഡണ്ട് ശ്രീ. അബ്ദുള്‍ റഷീദിന്റെ അധ്യക്ഷതയില്‍  നടന്ന യോഗത്തില്‍ സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പുമായി നടന്ന നടപടിക്രമങ്ങള്‍ സ്കൂള്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ വിശദീകരിയ്ക്കുകയും ലീഡര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയും ചെയ്തു.  H. M in charge സുനില ടീച്ചര്‍  നന്ദകുമാറിനെ പരിചയപ്പെടുത്തുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
 
   E-ബാലറ്റ്

































 
അശ്വതി വിശ്വനാഥനും അജയ് രാജും