Friday 26 August, 2011

 എല്ലാവര്‍ക്കും ഈദ് ആശംസകള്‍

Monday 22 August, 2011



  ഓണപരീക്ഷയും ഓണാഘോഷവും


        വിദ്യാപീഠം സ്കൂളില്‍  വെള്ളിയാഴ്ച  ചേര്‍ന്ന S R G യോഗത്തില്‍  സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ചോദ്യ പേപ്പര്‍ സ്കൂളില്‍ നിന്ന് തന്നെ പ്രിന്റ്‌ ചെയ്തു കൊടുക്കുവാന്‍ തീരുമാനിച്ചു. പരീക്ഷ എഴുതാനുള്ള പേപ്പര്‍ HEADING  അടിച്ചു നല്‍കാനും തീരുമാനമായി.
       ഓണ സദ്യ SEPT  2 നു നടത്തും. അന്ന് ഉച്ചക്കുശേഷം  പൂക്കളമത്സരം, കമ്പവലിമത്സരം, തുടങ്ങിയ മത്സരങ്ങളും അരങ്ങേറും.


വിദ്യാപീഠം സ്കൂള്‍  ഓണ പരീക്ഷക്ക്‌  ഒരുങ്ങി.
        വിദ്യാപീഠം സ്കൂളിലെ ഈ വര്‍ഷത്തെ സംസ്കൃത ദിനാഘോഷം  H M ഗീത ടീച്ചര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംസ്കൃതം അദ്ധ്യാപിക ധന്യയുടെ നേതൃ ത്വത്തില്‍ നടന്ന പരിപാടിയില്‍ കുട്ടികളുടെ സംസ്കൃതത്തിലുള്ള കലാപരിപാടികളും, സംസ്കൃതം പ്രശ്നോത്തരി , ശ്ലോകം ചൊല്ലല്‍ എന്നിവയും ഉണ്ടായിരുന്നു.  അധ്യാപകരായ  മനോജ്‌,ബാബു,ശബരിഗിരിഷ്  , ആശ, നസീഹ, ഫാത്തിമ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കീര്‍ത്തി നന്ദി പറഞ്ഞു.





Friday 19 August, 2011

Tuesday 16 August, 2011



 
   കാലടി വിദ്യാപീഠം സ്കൂളിലെ  ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം  പ്രൌഡ ഘംഭീര മായ പരിപാടികളോടെ നടന്നു. പതാക ഉയര്‍ത്തല്‍  H M ഗീത ടീച്ചര്‍ നിര്‍വഹിച്ചു. ചടങ്ങില്‍  PTA പ്രസിഡന്റ്‌  അബ്ദുല്‍ റഷീദ് , Vice president  C V  മോഹനന്‍  തുടങ്ങിയവരും  പങ്കെടുത്തൂ. പൂര്‍വ വിദ്യാര്‍ത്ഥിയും മാധ്യമ പ്രവര്‍ത്തകനും sales tax ഉദ്യോഗസ്ഥനുമായ  ശ്രീ  ശ്യാം കൃഷ്ണന്‍  മുഖ്യ അതിഥി  ആയിരുന്നു. കുട്ടികളോടൊപ്പം ഘോഷയാത്രയിലും  തുടര്‍ന്ന് നടന്ന പാല്‍പായസ വിതരണത്തിലും ശ്യാമിന്റെ സജീവ  സാന്നിധ്യം ഉണ്ടായി. 
       സ്വാതന്ത്ര്യ ദിനതോടനുബന്ധിച്ചു  നടന്ന ക്വിസ് , പ്രസംഗം ,ദേശഭക്തി ഗാനാലാപന മത്സരം തുടങ്ങിയവയ്ക്ക്  ഒന്നും രണ്ട്ടും  സ്ഥാനക്കാര്‍ക്കുള്ള സമ്മാന വിതരണവും ഈ ചടങ്ങില്‍  വെച്ച്  നടന്നു.