Sunday 15 July, 2012

       വിദ്യാപീഠം സ്കൂളിലെ USS ജേതാക്കളെ PTA ജനറല്‍ ബോഡി  അനുമോദിച്ചു. മനോജ് മാഷ് സ്വാഗതം പറഞ്ഞു. സ്കൂളില്‍ നടന്ന ജനറല്‍ ബോഡിയില്‍വെച്ച്  PTA പ്രസിഡണ്ട്  ശ്രീ അബ്ദുള്‍ റഷീദ് വിജയികള്‍ക്ക് പാരിതോഷികം നല്‍കി.  H M ഗീത ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  
     തുടര്‍ന്നു നടന്ന മീറ്റിംഗില്‍  2012-13 അധ്യയന വര്‍ഷത്തേക്കുള്ള  PTA എക്സിക്യൂട്ടിവിനെയും പ്രസിഡണ്ടിനെയും തെരഞ്ഞെടുത്തു. പുതിയ PTA പ്രസിഡണ്ടായി  മോഹനന്‍. സി. വി. യും വൈസ് പ്രസിഡണ്ടായി  റഫീഖിനെയും  MTA പ്രസിഡണ്ടായി ചിത്രടീച്ചറെയും തെരഞ്ഞെടുത്തു. ഭാവി പ്രവര്‍ത്തനങ്ങള്‍ മോഹനന്‍ സി. വി. വിശദീകരിച്ചു. സുനില ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.














സ്കൂളിലെ ഗാന്ധി ക്ലബ്ബിന്റെ ഉത്ഘാടനം മനോജ് മാഷ് നിര്‍വ്വഹിച്ചു. സ്കൂള് ഗാന്ധി ക്ലബ്ബ് കണ്‍വീനറായ ബാബുമാഷ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്  സംസാരിച്ചു. ക്ലബ്ബിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗിരീശന്‍ മാഷ് സംസാരിച്ചു. ഗാന്ധിയന്‍ ആശയങ്ങള്‍ ഉമ ടീച്ചര്‍ ഓര്‍മ്മപ്പെടുത്തി. അംബിക ടീച്ചറും സാവിത്രി ടീച്ചറും ആശംസകള്‍ അര്‍പ്പിച്ചു.









സ്കൂളിലെ ഗണിത ശാസ്ത്രക്ലബ്ബിന്റെ ഉത്ഘാടനം കുട്ടികള്‍ തയ്യാറാക്കിയ ഗണിതമാസികയ്ക്ക് പേരെഴുതിക്കൊണ്ട് ശശിധരന്‍ പള്ളത്ത് നിര്‍വ്വഹിച്ചു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിച്ച അഭിനന്ദിന് മനോജ് മാഷ് സമ്മാനം നല്‍കി. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗിരീശന്‍ മാഷ് സംസാരിച്ചു. ബാബുമാഷ് ആശംസകള്‍ അര്‍പ്പിച്ചു.








ബഷീര്‍ ദിനം ആഘോഷിച്ചു.
സ്കൂളില്‍ ബഷീര്‍ ദിനാഘോഷത്തോടനുബന്ധിച്ച്  'ബഷീര്‍' പുസ്തകപ്രദര്‍ശനവും പത്രകട്ടിംഗ് പ്രദര്‍ശനവും നടന്നു. ഇതോടനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ മാസികയുടെ പ്രകാശനം ബാബു മാഷ് നിര്‍വ്വഹിച്ചു. സ്കൂള്‍ ലീഡര്‍ ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. മാസികയെ പരിജയപ്പെടുത്തല്‍ ആതിര നടത്തി. സാവിത്രി ടീച്ചറും ധന്യ ടീച്ചറും മനോജ് മാഷും ആശംസകള്‍ നേര്‍ന്നു.





















സ്കൂളിലെ ശാസ്ത്രക്ലബ്ബിന്റെ ഉത്ഘാടനം പരീക്ഷണം കാണിച്ചുകൊടുത്ത് ഉമ ടീച്ചര്‍ നിര്‍വഹിച്ചു. മനോജ് മാഷ്, സുനില ടീച്ചര്‍, ബാബുമാഷ്, ശശിധരന്‍ പള്ളത്ത് തുടങ്ങിയവരും പങ്കെടുത്തു.