Monday, 28 November 2011

     വിദ്യാപീഠം സ്കൂളില്‍ ഉച്ചഭക്ഷണദിനം ആഘോഷിച്ചു. P.T.A പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷത്തില്‍  വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. സേമിയപായസവും കറികളും തയ്യാറാക്കുന്നതില്‍ അധ്യാപകരുടെ പങ്ക് വലുതായിരുന്നു.




Wednesday, 23 November 2011

ശാസ്ത്രോത്സവം 2011-12
വിദ്യാപീഠത്തിന്റെ അഭിമാന താരങ്ങള്‍

Saturday, 19 November 2011

     എടപ്പാള്‍ സബ് ജില്ലാ ശാസ്തോത്സവത്തില്‍  സാമൂഹ്യ ശാസ്ത്രമേളയില്‍, പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അനുവിന്ദ്. ആര്‍.
      എടപ്പാള്‍ സബ് ജില്ലാ തല ശാസ്ത്രോത്സവത്തില്‍ I T മേളയില്‍ മലയാളം ടൈപ്പിംഗ് വിഭാഗത്തില്‍ മൂന്നാം സ്ഥാനം വിദ്യാപീഠത്തിലെ അപര്‍ണ. എസ്. നേടി.

Tuesday, 15 November 2011

ശിശുദിനം ആഘോഷിച്ചു.  ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി. മിഠായി വിതരണം നടന്നു.

Sunday, 13 November 2011

11-11-11
ദേശീയ വിദ്യാഭ്യാസ ദിനം
         ദേശീയ വിദ്യാഭ്യാസ ദിനാഘോഷം വിദ്യാപീഠം സ്കൂളില്‍ നടന്നു. രാവിലെ നടന്ന പത്യേക അസംബ്ലിയില്‍ വാര്‍ഡ് മെമ്പര്‍ പ്രത്യേക ക്ഷണിതാവായിരുന്നു. ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സുനില ടീച്ചര്‍ സംസാരിച്ചു.  P. T. A. പ്രസിഡണ്ട് കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രിയുടെ കത്ത് ബാബു മാസ്റ്റര്‍ വായിച്ചു.






ദേശീയ വിദ്യാഭ്യാസ ദിനം 11-11-11
      ഉച്ചയ്ക്ക് ശേഷം നടന്ന P. T. A. ജനറല്‍ ബോഡിയില്‍ ബാബു മാഷ് സ്വാഗതം പറഞ്ഞു. P. T. A. പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. സുനില ടീച്ചര്‍ വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു.



Monday, 7 November 2011

Friday, 4 November 2011

മൈലാഞ്ചിയിടല്‍ മത്സരം
       വിദ്യാപീഠം സ്കൂളില്‍ ഇന്ന് മൈലാഞ്ചിയിടല്‍ മത്സരം നടന്നു.  മത്സരത്തില്‍ അമ്പതോളം കുട്ടികള്‍ പങ്കെടുത്തു. ഒന്നാം സ്ഥാനം അശ്വതി. ഡി. എസും, രണ്ടാം സ്ഥാനം സഫറീനയും, മൂന്നാം സ്ഥാനം സെക്കീനയും നേടി. മത്സരങ്ങള്‍ക്ക് ഫാത്തിമ ടീച്ചര്‍ നസീഹ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് സമ്മാനദാനം സുനില ടീച്ചര്‍ നിര്‍വ്വഹിച്ചു.