Wednesday, 14 September 2011

ഹിന്ദി ദിനാഘോഷം
      വിദ്യാപീഠം യു. പി. സ്കൂളിലെ ഈ  വ൪ഷത്തെ ഹിന്ദി ദിനാഘോഷം ഇന്ന് രാവിലെ ഹിന്ദിയിലുള്ള പ്രാ൪ത്ഥനയോടെ ആരംഭിച്ചു. ഹിന്ദിയിലുള്ള പ്രതിജ്ഞ, അധ്യാപകരെയും വിദ്യാ൪ത്ഥികളെയും സ്വീകരിക്കല്‍, കവികളെയും പണ്ഡിതരെയും പരിചയപ്പെടല്‍ തുടങ്ങിയ പരിപാടികള്‍ നടന്നു. ചടങ്ങില്‍ ഹെഡ്ടീച്ച൪ ഗീതാകുമാരി അധ്യക്ഷത വഹിച്ചു. മറ്റ് അധ്യാപക൪ ആശംസകള്‍ അ൪പ്പിച്ചു. ഹിന്ദി ദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സാവിത്രിടീച്ച൪ ഹിന്ദിയില്‍ ക്ലാസ്സെടുത്തു. ഹിന്ദിദിനാഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പതിപ്പിന്റെ പ്രകാശനം സ്കൂള്‍ ലീഡ൪  അനുവിന്ദ് നി൪വ്വഹിച്ചു. സുഗമ പരീക്ഷയുടെ സ൪ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.

No comments:

Post a Comment