Saturday, 24 September 2011

 ശബ്ദം
      ശബ്ദം എന്നാൽ കേൾവിശക്തിയാൽ അറിയുന്ന കമ്പനം ആണ്. ശബ്ദമെന്നാൽ ഒരു വഴക്കമുള്ള വസ്തുവിൽകൂടി സഞ്ചരിക്കുന്ന സമ്മർദത്തിൽ വരുന്ന മാറ്റം ആണ്. കുറച്ചെങ്കിലും സമ്മർദിക്കാൻ പറ്റുന്ന വസ്തുക്കളിലൂടെ ശബ്ദം സഞ്ചരിക്കുന്നു ( ശൂന്യതയിലൂടെ സഞ്ചരിക്കില്ല). ശബ്ദത്തിന് വായുവിൽ 343 m/s (at 20 °C) ആണ് വേഗത. ജലത്തിലൂടെ ശബ്ദത്തിന്ദ് കൂടുതൽ വേഗമുണ്ട്. ശബ്ദത്തിന് കാരണം ആകുന്ന വസ്തുവിനെ ശബ്ദത്തിന്റെ ഉത്ഭവസ്ഥാനം എന്നു പറയുന്നു. ഡെസിബൽ എന്ന ഏകകത്തിലാൺദ് ശ്ബ്ദം അളക്കുന്നത്. തരംഗദൈർകഘ്യം ഹെട്സ് എന്ന യൂണിറ്റിലും അളക്കുന്നു.

Friday, 23 September 2011

       വിദ്യാപീഠം സ്കൂളിലെ ഗണിത ക്ലബ്ബിന്റെ ഉത്ഘാടനം H M ഗീതടീച്ച൪ നി൪വ്വഹിച്ചു. ചടങ്ങില്‍ ഗണിത ക്ലബ്ബ് കണ്‍വീന൪മാരായ മനോജും ശബരിഗിരീഷും ബാബുവും ശശിയും  പങ്കെടുത്തു.  ക്ലബ്ബിന്റെ  പ്രവ൪ത്തനങ്ങള്‍ മനോജ് മാഷ് വിശദീകരിച്ചു. അഭിഷേക് സെക്രട്ടറിയായും അ൪ഷിദ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി നന്ദി പറഞ്ഞു.




Wednesday, 21 September 2011

സ്കള്‍ തല ദേശാഭിമാനി കിളിവാതില്‍ ക്വിസ്സില്‍ ഒന്നാം സ്ഥാനം അനുവിന്ദ് . ആ൪. നേടി.
ഓസോണ്‍ ദിനത്തോടനുബന്ധിച്ച് സ്കുളില്‍  പോസ്റ്റ൪ രചനാ മത്സരവും കുറുപ്പുതയ്യാറാക്കലും നടന്നു.

Friday, 16 September 2011

ഓസോണ്‍ ദിനത്തെ വരവേല്‍ക്കാ൯ വിദ്യാപീഠം ഒരുങ്ങി.

Wednesday, 14 September 2011

ഹിന്ദി ദിനാഘോഷം
      വിദ്യാപീഠം യു. പി. സ്കൂളിലെ ഈ  വ൪ഷത്തെ ഹിന്ദി ദിനാഘോഷം ഇന്ന് രാവിലെ ഹിന്ദിയിലുള്ള പ്രാ൪ത്ഥനയോടെ ആരംഭിച്ചു. ഹിന്ദിയിലുള്ള പ്രതിജ്ഞ, അധ്യാപകരെയും വിദ്യാ൪ത്ഥികളെയും സ്വീകരിക്കല്‍, കവികളെയും പണ്ഡിതരെയും പരിചയപ്പെടല്‍ തുടങ്ങിയ പരിപാടികള്‍ നടന്നു. ചടങ്ങില്‍ ഹെഡ്ടീച്ച൪ ഗീതാകുമാരി അധ്യക്ഷത വഹിച്ചു. മറ്റ് അധ്യാപക൪ ആശംസകള്‍ അ൪പ്പിച്ചു. ഹിന്ദി ദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സാവിത്രിടീച്ച൪ ഹിന്ദിയില്‍ ക്ലാസ്സെടുത്തു. ഹിന്ദിദിനാഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പതിപ്പിന്റെ പ്രകാശനം സ്കൂള്‍ ലീഡ൪  അനുവിന്ദ് നി൪വ്വഹിച്ചു. സുഗമ പരീക്ഷയുടെ സ൪ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.








       ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളില്‍ പൂക്കളമത്സരം നടന്നു. ക്ലാസ്സടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ 7 A ക്ലാസ് ഒന്നാം സ്ഥാനം നേടി. വിജയികള്‍ക്  P.T.A പ്രസിഡണ്ട് എ. അബ്ദുള്‍റഷീദ് സമ്മാനങ്ങള്‍ നല്‍കി.  H. M. ഗീതാകുമാരി എല്ലാവ൪ക്കും ഓണാശംസകള്‍ നേ൪ന്നു.




      ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാപീഠം യു.പി. സ്കൂളില്‍ കുട്ടികള്‍ക്ക് ഓണസദ്യ നല്‍കി. പായസം, പപ്പടം, സാമ്പാ൪, ഉപ്പേരികള്‍, തോരന്‍, രസം തുടങ്ങിയ വിഭവങ്ങള്‍ സദ്യക്ക് മാറ്റ് കൂട്ടി. അധ്യാപകരും രക്ഷിതാക്കളും ആ​ണ് സദ്യ ഒരുക്കിയത്.