Wednesday, 27 July 2011

         വിദ്യാപീഠം സ്കൂളിലെ സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്  ജനാധിപത്യ രീതിയില്‍ ഇന്ന് നടന്നു. കുട്ടികളില്‍ നിന്നും തെരഞ്ഞെടുത്ത പോളിംഗ് ഉദ്യോഗസ്ഥരുടെ (അജ്മല്‍ ,അഭിനന്ദ് ,അഭിഷേക്) മേല്‍നോട്ടത്തില്‍ പ്രത്യേകം പ്രിന്റ്‌ ചെയ്ത ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു  പോളിംഗ്. 98 % പോളിംഗ് ഉണ്ടായി. വോട്ട്   എണ്ണിയത് ഇന്ന് തന്നെ ആയിരുന്നു.
         149 വോട്ടോടെ അനുവിന്ദ്  സ്കൂള്‍ ലീഡര്‍  ആയി. അശ്വതി  D S നു 42 വോട്ട് ലഭിച്ചു.(Deputy Leader) ഇരുവരും ഹെഡ് മാസ്റ്ററുടെ സാന്നിധ്യത്തില്‍ അസ്സെംബ്ലിയില്‍  സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു .  ജനാധിപത്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും തെരഞ്ഞെടുപ്പു നടപടി ക്രമങ്ങളെ കുറിച്ചും  ബാബു മാഷ് സംസാരിച്ചു.

1 comment:

  1. വിജയിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍...............

    ReplyDelete