എല്ലാവര്‍ക്കും ഈദ് ആശംസകള്‍
Friday, 26 August 2011
Monday, 22 August 2011
ഓണപരീക്ഷയും ഓണാഘോഷവും
വിദ്യാപീഠം സ്കൂളില്‍ വെള്ളിയാഴ്ച ചേര്‍ന്ന S R G യോഗത്തില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ചോദ്യ പേപ്പര്‍ സ്കൂളില്‍ നിന്ന് തന്നെ പ്രിന്റ് ചെയ്തു കൊടുക്കുവാന്‍ തീരുമാനിച്ചു. പരീക്ഷ എഴുതാനുള്ള പേപ്പര്‍ HEADING അടിച്ചു നല്‍കാനും തീരുമാനമായി.
ഓണ സദ്യ SEPT 2 നു നടത്തും. അന്ന് ഉച്ചക്കുശേഷം പൂക്കളമത്സരം, കമ്പവലിമത്സരം, തുടങ്ങിയ മത്സരങ്ങളും അരങ്ങേറും.
വിദ്യാപീഠം സ്കൂളിലെ ഈ വര്‍ഷത്തെ സംസ്കൃത ദിനാഘോഷം H M ഗീത ടീച്ചര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംസ്കൃതം അദ്ധ്യാപിക ധന്യയുടെ നേതൃ ത്വത്തില്‍ നടന്ന പരിപാടിയില്‍ കുട്ടികളുടെ സംസ്കൃതത്തിലുള്ള കലാപരിപാടികളും, സംസ്കൃതം പ്രശ്നോത്തരി , ശ്ലോകം ചൊല്ലല്‍ എന്നിവയും ഉണ്ടായിരുന്നു. അധ്യാപകരായ മനോജ്,ബാബു,ശബരിഗിരിഷ് , ആശ, നസീഹ, ഫാത്തിമ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കീര്‍ത്തി നന്ദി പറഞ്ഞു.
Subscribe to:
Posts (Atom)