Friday, 22 July 2011
വിദ്യാപീഠം സ്കൂളിലെ സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണ ദിവസം അവസാനിച്ചപ്പോള്‍ ആകെ ആറ് പത്രികകള്‍ വരണധികാരിക്ക് ലഭിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ എല്ലാം ശരിയാണെന്ന് കണ്ടെത്തി. ബാലറ്റ് അച്ചടി പുരോഗമിക്കുന്നു. പ്രചാരണവും ചൂടുപിടിച്ചു. പോളിംഗ് തിങ്കളാഴ്ച ഒരുമണിക്കും രണ്ടു മണിക്കും ഇടയില്‍ നടക്കും.സ്ഥാനാര്ത്ഹികള് എല്ലാം മുഖ്യ വരണാധികാരി ബാബു മാഷുടെ നിരീക്ഷണത്തിലാണ്.
സ്ഥാനാര്‍ത്തികളും ചിഹ്നവും.
അനുവിന്ദ് ----സൈക്കിള്‍
കീര്‍ത്തി ----സ്കൂട്ടെര്‍
അശ്വതി D S -- ആന
ഇന്ദുമുഖി ---ആപ്പിള്‍
അശ്വതി V---തത്ത
ജിഷ്ണു ---- വിമാനം
Thursday, 21 July 2011
കാലടി വിദ്യാപീഠം സ്കൂളിലെ ഈ വര്‍ഷത്തെ, കുട്ടികള്‍ക്കുള്ള പാല് വിതരണം ഉദ്ഘാടനം 18-7-2011 ബുധനാഴ്ച P T A പ്രസിഡന്റ് ശ്രീ അബ്ദുള്‍ റഷീദ് നിര്‍വഹിച്ചു. ചടങ്ങില്‍ Asst. in charge സുനില ടീച്ചര്‍, സാവിത്രി , നസീഹ , ആശ , മനോജ് ,ശശിധരന് തുടങ്ങിയവര്‍ സംബന്ധിച്ചു. വട്ടംകുളം പാല് society ല്‍ നിന്നുള്ള തികച്ചും നാടന്‍ പശുവിന് പാലാണ് വിതരണത്തിനായി സ്കൂളില്‍ കൊണ്ടുവന്നത് . ഇനി മുതല്‍ എല്ലാ തിങ്കള്‍ ,ബുധന്‍ ദിവസങ്ങളില്‍ പാലും വ്യാഴാഴ്ച കോഴിമുട്ട/പഴം വിതരണവും സ്കൂളില്‍ നടക്കും.
Saturday, 9 July 2011
Subscribe to:
Posts (Atom)

