എല്ലാവര്‍ക്കും ഈദ് ആശംസകള്‍
Friday, 26 August 2011
Monday, 22 August 2011
ഓണപരീക്ഷയും ഓണാഘോഷവും
വിദ്യാപീഠം സ്കൂളില്‍ വെള്ളിയാഴ്ച ചേര്‍ന്ന S R G യോഗത്തില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ചോദ്യ പേപ്പര്‍ സ്കൂളില്‍ നിന്ന് തന്നെ പ്രിന്റ് ചെയ്തു കൊടുക്കുവാന്‍ തീരുമാനിച്ചു. പരീക്ഷ എഴുതാനുള്ള പേപ്പര്‍ HEADING അടിച്ചു നല്‍കാനും തീരുമാനമായി.
ഓണ സദ്യ SEPT 2 നു നടത്തും. അന്ന് ഉച്ചക്കുശേഷം പൂക്കളമത്സരം, കമ്പവലിമത്സരം, തുടങ്ങിയ മത്സരങ്ങളും അരങ്ങേറും.
വിദ്യാപീഠം സ്കൂളിലെ ഈ വര്‍ഷത്തെ സംസ്കൃത ദിനാഘോഷം H M ഗീത ടീച്ചര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംസ്കൃതം അദ്ധ്യാപിക ധന്യയുടെ നേതൃ ത്വത്തില്‍ നടന്ന പരിപാടിയില്‍ കുട്ടികളുടെ സംസ്കൃതത്തിലുള്ള കലാപരിപാടികളും, സംസ്കൃതം പ്രശ്നോത്തരി , ശ്ലോകം ചൊല്ലല്‍ എന്നിവയും ഉണ്ടായിരുന്നു. അധ്യാപകരായ മനോജ്,ബാബു,ശബരിഗിരിഷ് , ആശ, നസീഹ, ഫാത്തിമ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കീര്‍ത്തി നന്ദി പറഞ്ഞു.
Friday, 19 August 2011
Tuesday, 16 August 2011
കാലടി വിദ്യാപീഠം സ്കൂളിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം പ്രൌഡ ഘംഭീര മായ പരിപാടികളോടെ നടന്നു. പതാക ഉയര്‍ത്തല്‍ H M ഗീത ടീച്ചര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ PTA പ്രസിഡന്റ് അബ്ദുല്‍ റഷീദ് , Vice president C V മോഹനന്‍ തുടങ്ങിയവരും പങ്കെടുത്തൂ. പൂര്‍വ വിദ്യാര്‍ത്ഥിയും മാധ്യമ പ്രവര്‍ത്തകനും sales tax ഉദ്യോഗസ്ഥനുമായ മുഖ്യ അതിഥി ആയിരുന്നു. കുട്ടികളോടൊപ്പം ഘോഷയാത്രയിലും തുടര്‍ന്ന് നടന്ന പാല്‍പായസ വിതരണത്തിലും ശ്യാമിന്റെ സജീവ സാന്നിധ്യം ഉണ്ടായി.
സ്വാതന്ത്ര്യ ദിനതോടനുബന്ധിച്ചു നടന്ന ക്വിസ് , പ്രസംഗം ,ദേശഭക്തി ഗാനാലാപന മത്സരം തുടങ്ങിയവയ്ക്ക് ഒന്നും രണ്ട്ടും സ്ഥാനക്കാര്‍ക്കുള്ള സമ്മാന വിതരണവും ഈ ചടങ്ങില്‍ വെച്ച് നടന്നു.
Wednesday, 10 August 2011
Subscribe to:
Posts (Atom)