Showing posts with label സാമൂഹ്യശാസ്ത്ര ക്ലബ്ബ്. Show all posts
Showing posts with label സാമൂഹ്യശാസ്ത്ര ക്ലബ്ബ്. Show all posts

Wednesday, 27 July 2011

         വിദ്യാപീഠം സ്കൂളിലെ സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്  ജനാധിപത്യ രീതിയില്‍ ഇന്ന് നടന്നു. കുട്ടികളില്‍ നിന്നും തെരഞ്ഞെടുത്ത പോളിംഗ് ഉദ്യോഗസ്ഥരുടെ (അജ്മല്‍ ,അഭിനന്ദ് ,അഭിഷേക്) മേല്‍നോട്ടത്തില്‍ പ്രത്യേകം പ്രിന്റ്‌ ചെയ്ത ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു  പോളിംഗ്. 98 % പോളിംഗ് ഉണ്ടായി. വോട്ട്   എണ്ണിയത് ഇന്ന് തന്നെ ആയിരുന്നു.
         149 വോട്ടോടെ അനുവിന്ദ്  സ്കൂള്‍ ലീഡര്‍  ആയി. അശ്വതി  D S നു 42 വോട്ട് ലഭിച്ചു.(Deputy Leader) ഇരുവരും ഹെഡ് മാസ്റ്ററുടെ സാന്നിധ്യത്തില്‍ അസ്സെംബ്ലിയില്‍  സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു .  ജനാധിപത്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും തെരഞ്ഞെടുപ്പു നടപടി ക്രമങ്ങളെ കുറിച്ചും  ബാബു മാഷ് സംസാരിച്ചു.

Friday, 22 July 2011

         വിദ്യാപീഠം സ്കൂളിലെ സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണ  ദിവസം അവസാനിച്ചപ്പോള്‍  ആകെ ആറ് പത്രികകള്‍ വരണധികാരിക്ക് ലഭിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍  എല്ലാം ശരിയാണെന്ന് കണ്ടെത്തി. ബാലറ്റ്  അച്ചടി  പുരോഗമിക്കുന്നു. പ്രചാരണവും ചൂടുപിടിച്ചു. പോളിംഗ് തിങ്കളാഴ്ച  ഒരുമണിക്കും  രണ്ടു മണിക്കും ഇടയില്‍ നടക്കും.സ്ഥാനാര്‍ത്ഹികള്‍ എല്ലാം മുഖ്യ വരണാധികാരി ബാബു മാഷുടെ നിരീക്ഷണത്തിലാണ്. 

സ്ഥാനാര്‍ത്തികളും ചിഹ്നവും.
അനുവിന്ദ് ----സൈക്കിള്‍ 
കീര്‍ത്തി   ----സ്കൂട്ടെര്‍ 
അശ്വതി D S -- ആന
ഇന്ദുമുഖി    ---ആപ്പിള്‍ 
അശ്വതി  V---തത്ത 
ജിഷ്ണു    ---- വിമാനം 

Friday, 10 September 2010

ഗണിത ക്ലബ് ശാസ്ത്ര ക്ലബ് ഹെല്‍ത്ത്‌ ക്ലബ് സാമൂഹ്യ ശാസ്ത്ര ക്ലബ്